തിരുവനന്തപുരം: സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിൽ വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വനിത കമീഷനിൽ പരാതി. ഡബ്ല്യു.സി.സി, ദിശ, അന്വേഷി, വിങ്സ്, നിസ, പെണ്‍കൂട്ട് എന്നീ സംഘടനകളാണ് പരാതി നൽകിയത്.
അടൂർ ഗോപാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങൾക്കും കേരള നാടക അക്കാദമി വെസ് ചെയര്‍പേഴ്‌സണും ഗായികയുമായ പുഷ്പവതി പൊയ്‌പ്പാടത്തെ അധിക്ഷേപിച്ചതിനും എതിരെയാണ് പരാതി.
അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. അടൂരിനെ സർക്കാർ പരിപാടിയിൽനിന്ന് മാറ്റിനിർത്താൻ നിർദേശിക്കണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.