കൽപറ്റ: ട്രഷറി നിയന്ത്രണമെന്നൊന്നും പറഞ്ഞാൽ വെള്ളനും കുടുംബത്തിനും മനസ്സിലാവില്ല. ഏറെക്കാലമായി കാത്തുകാത്തിരിക്കുന്ന വീടുനിർമാണത്തെ അതെങ്ങനെ ബാധിക്കുന്നുവെന്നും ആദിവാസി പണിയ വിഭാഗക്കാരനായ വെള്ളനറിയില്ല. റെക്കോഡ് തണുപ്പിൽ വയനാട് വിറച്ചുനിൽക്കുേമ്പാൾ, വാഴത്തോട്ടത്തിൽ കീറിയ പ്ലാസ്റ്റിക് ചാക്കുകൾ മറച്ചുണ്ടാക്കിയ പന്തലിനുള്ളിൽ പിഞ്ചു മക്കളുമായുള്ള താമസം ദുസ്സഹമാണെന്നു മാത്രം ഇൗ കർഷകത്തൊഴിലാളി വേദനയോടെ പറഞ്ഞുതരും.
ഒരുവയസ്സു തികഞ്ഞിട്ടില്ലാത്ത കൈക്കുഞ്ഞ് തണുത്തുമരവിച്ച് നിലത്ത് കിടന്നുറങ്ങുന്നത് ബന്ധപ്പെട്ട അധികാരികളുടേതൊഴിെക, ആരുടെയും മനസ്സലിയിക്കും. വയനാട്ടിൽ ആദിവാസി ഭവന നിർമാണത്തോട് ഇപ്പോഴും അധികൃതർ പുലർത്തുന്ന നിസ്സംഗതയുടെ നേർസാക്ഷ്യമാണ് മരംകോച്ചുന്ന തണുപ്പിൽ, വയലിലെ വാഴത്തോട്ടത്തിൽ ഇൗ കുടുംബം അനുഭവിക്കുന്ന ദുരിതം.
മുട്ടിൽ പഞ്ചായത്തിലെ നാലാം വാർഡിൽ നെന്മേനി കൂടൽമൂല കോളനിയിെല വെള്ളനും ഭാര്യ ചണ്ണയും എട്ടു മക്കളുമാണ് നിന്നുതിരിയാനിടമില്ലാത്ത കൊച്ചുപന്തലിൽ മാസങ്ങളായി ജീവിതം തള്ളിനീക്കുന്നത്. 18 വയസ്സിൽ താഴെയുള്ളവരാണ് എട്ടു മക്കളും. കൈക്കുഞ്ഞടക്കം രണ്ടു പേർ മൂന്നു വയസ്സിൽ താഴെയുള്ളവർ. പുതിയ വീട് അനുവദിച്ചുകിട്ടിയ സന്തോഷത്തിലാണ് വാഴത്തോട്ടത്തിന് അൽപമകലെയുള്ള കോളനിയിലെ പഴയ വീട് പൊളിച്ചത്. ജോലി നോക്കുന്ന വാഴത്തോട്ടത്തിെൻറ ഉടമയുടെ കാരുണ്യത്തിൽ തൽക്കാലം ഷെഡുപോലൊരു പന്തൽ കെട്ടി അവിടെ താമസമാക്കുകയായിരുന്നു.
ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ ആദിവാസി ഭവന നിർമാണം നടത്തുന്ന മുട്ടിൽ ട്രൈബൽ വെൽഫെയർ സൊസൈറ്റിയെ നിർമാണമേൽപിച്ചതോടെ തണുപ്പുകാലമെത്തുംമുേമ്പ പുതിയ വീട്ടിൽ കയറിക്കൂടാമെന്ന പ്രതീക്ഷയുണ്ടായിരുന്നു കുടുംബത്തിന്. അതിദ്രുതം വീടു പണി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രഷറി നിയന്ത്രണത്തിെൻറ രൂപത്തിൽ പ്രഹരമെത്തിയത്. തറനിർമാണത്തിനുള്ള 52,500 രൂപ അനുവദിച്ചുകിട്ടിയശേഷം പിന്നീട് പണമൊന്നും ലഭിച്ചിട്ടില്ല. കുടുംബത്തിെൻറ ദയനീയാവസ്ഥ കണ്ട്, കടംവാങ്ങി ഭിത്തി നിർമാണം വരെ പൂർത്തിയാക്കിയതായി സൊസൈറ്റി പ്രസിഡൻറ് ശശി പന്നിക്കുഴി പറഞ്ഞു.
എന്നാൽ, മാസങ്ങളായി ട്രഷറിയിൽനിന്ന് പണമൊന്നും ലഭിക്കാതായതോടെ സൊസൈറ്റിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. വയനാട്ടിൽ, വെള്ളനെപോലെ കിടപ്പാടമില്ലാത്ത ഒരുപാട് ആദിവാസി കുടുംബങ്ങളുടെ അവസ്ഥ ഇപ്പോൾ ഇതാണ്. മറ്റു മേഖലകളെ ബാധിച്ചപോലെ ആദിവാസി ഭവന നിർമാണത്തെയും ട്രഷറി നിയന്ത്രണം ബാധിച്ചതു കൊണ്ടാണ് ഇൗ പ്രതിസന്ധിയെന്ന് ജില്ല ഭരണകൂടവും െഎ.ടി.ഡി.പി ഒാഫിസറും പറയുന്നു. അതുകൊണ്ടുതെന്ന, ഉള്ള കൂരകൾ പൊളിച്ച് താൽക്കാലിക സംവിധാനത്തിൽ കഴിയുന്നവർക്ക് ഇനിയുമേറെക്കാലം മഞ്ഞും വെയിലും മഴയുമൊക്കെ കൊള്ളാൻ തന്നെയാകും വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.