ലോക്ഡൗണിനിടയിലും ‘കരുതൽ’; വയനാട്ടിൽ മൂന്ന് ബാറുകൾക്ക് കൂടി അനുമതി

കൽപറ്റ: സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്നതിനിടെ വയനാട്ടിൽ മൂന്ന് ബാറുകൾക്ക് കൂടി സർക്കാർ അനുമതി. സുൽത്താൻ ബത്തേര ിയിൽ രണ്ടും കൽപറ്റയിൽ ഒരു ബാറുമാണ് അനുവദിച്ചത്. ലോക്ക് ഡൗണിന് ശേഷം ബാറുകൾ തുറന്ന് പ്രവർത്തിക്കും.

വയനാട്ടി ല്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ്.

വയനാട്ടിൽ പുതിയ ബാർ ലൈസൻസ് അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി -യൂത്ത് കോൺഗ്രസ്
കൽപ്പറ്റ‍: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് യൂത്ത് കോൺഗ്രസ്. മദ്യ മുതലാളിമാരെ സഹായിക്കുന്നതിനും ബാറുകൾക്ക് ലൈസൻസ് നൽകുന്നതിനുമാണ് ലോക്ഡൗണിനിടയിലും സർക്കാർ പ്രാധാന്യം നൽകുന്നത്.

നേരത്തെ ബാറുകളുടെ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകുകയും ലൈസൻസ് നൽകുന്നത് മാറ്റിെവക്കുയും ചെയ്തിരുന്നു. ഈ അപേക്ഷകളിലാണ് ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത്. ഉന്നതരുമായി ബന്ധപ്പെട്ട സാമ്പത്തിക്ക ഇടപാടാണ് ലൈസൻസ് വേഗത്തിൽ ലഭിക്കാൻ കാരണമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Tags:    
News Summary - Wayanad Three More Bar-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT