റിസോർട്ട് ഉടമ കുത്തേറ്റു മരിച്ചു​; മുഖ്യപ്രതി അറസ്​റ്റിൽ

കൽപറ്റ: മണിയങ്കോട് ഒാടമ്പത്തിനു സമീപം റിസോർട്ടിനകത്ത്​​ നടത്തിപ്പുകാരനെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ക ണ്ടെത്തി. ബത്തേരി മലവയൽ സ്വദേശി കൊച്ചുവൂട്ടിൽ വിൻസ​​​െൻറ് സാമുവലാണ് (നെബു 52) കുത്തേറ്റു മരിച്ചത്. ഒാടമ്പത്തെ വി സ്പറിങ് വുഡ് റിസോർട്ടിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മീനങ്ങാടി സ്വദേശിയും കെ.എസ്.ഐ.ഡി.സി മുൻ ജനറൽ മാനേജറുമായ ചെറുകാവിൽ രാജുവിനെ കൽപറ്റ പൊലീസ് അറസ്​റ്റ് ചെയ്തു. സഹായിയായ യുവാവിനെ കസ്​റ്റഡിയിലെടുത്തു. ഗുരുതരമ ായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് കൊലപാതകം നടന് നത്. വിൻസ​​​െൻറ് സാമുവൽ റിസോർട്ട് നടത്തിപ്പിനെടുത്തതായിരുന്നു. ഇദ്ദേഹം നഗ്​നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടു ത്തിയതിലും സാമ്പത്തികമായി ചൂഷണം ചെയ്തതിലുമുള്ള വിദ്വേഷമാണ് കൃത്യത്തിലേക്ക്​ നയിച്ചതെന്ന് കൽപറ്റ ഡിവൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
വയറ്റിൽ കുത്തേറ്റ് ശരീരമാസകലം രക്തത്തിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്ന മൃതദേഹം കണ്ട ഹട്ടിലും വഴിയിലുമെല്ലാം രക്തപ്പാടുകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതിയുടെ ഭാര്യയുമായി നെബു വ്യാഴാഴ്ച രാത്രി 7.30ഓടെ റിസോർട്ടിലെത്തി. വിവരമറിഞ്ഞ് പിന്നാലെ രാജുവും സഹായിയും എത്തി. തുടർന്നുണ്ടായ തർക്കമാണ് കൊലയിലെത്തിയത്. സഹായി നെബുവിനെ പിടിച്ചുവെക്കുകയും രാജു കത്തികൊണ്ട്​ കുത്തുകയുമായിരുന്നു.

മൽപിടിത്തത്തിനിടെയാണ് സഹായിക്ക് പരിക്കേറ്റത്. മരിച്ചെന്ന് ഉറപ്പാക്കിയശേഷം നെബുവിനെ ഹട്ടിനുള്ളിലെ കസേരയിൽ ഇരുത്തിയശേഷം പ്രതികൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റിസോർട്ടിലെ പാചകക്കാരൻ മൃതദേഹം കണ്ട ഉടൻ സഹപാർട്​ണറെ വിളിച്ചുവരുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ രാജുവും സഹായിയും മീനങ്ങാടി പൊലീസ് സ്​റ്റേഷനിലെത്തി കീഴടങ്ങി. രാത്രിയോടെയാണ് രാജുവി​​​െൻറ അറസ്​റ്റ് രേഖപ്പെടുത്തിയത്. ഇൻക്വസ്​റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ പോസ്​റ്റ്മോർട്ടത്തിന്​ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊലപാതക വാർത്തയറിഞ്ഞ് റിസോർട്ടിലെത്തിയവർ

ഓടമ്പം നിവാസികൾ ഉണർന്നത് കൊലപാതക വാർത്തയറിഞ്ഞ്
കൽപറ്റ: വെള്ളിയാഴ്ച രാവിലെ ഒാടമ്പം നിവാസികൾ ഉണർന്നത് നാട്ടിൽ നടന്ന ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞാണ്. മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തിയെന്ന വിവരമറിഞ്ഞവരെല്ലാം റിസോർട്ടിലേക്കെത്തി. ഓടമ്പത്തെ ഓട് ഫാക്ടറിക്കു സമീപത്താണ് വിസ്പറിങ് വുഡ്സ് റിസോർട്ട്.

വയനാട് സ്വദേശിയായ ഡോ. രാജുവി​​​െൻറ ഉടമസ്ഥതയിലുള്ള റിസോർട്ട് നെബു എന്നു വിളിപ്പേരുള്ള വിൻസ​​​െൻറ് സാമുവലും മറ്റൊരാളും ചേർന്ന് ആഴ്ചകൾക്കു മുമ്പാണ് പാട്ടത്തിനെടുത്തത്. റിസോർട്ടിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറക്കാനുള്ള തയാറെടുപ്പിലായിരുന്നു. ബത്തേരി മലവയലിൽ അമിത് കാസ്​റ്റ്ൽ എന്ന പേരിൽ സ്വന്തമായി റിസോർട്ടുള്ള നെബു വയനാട് ടൂറിസം അസോസിയേഷൻ ജില്ല സെക്രട്ടറികൂടിയാണ്.

മനോഹരമായി ഒരുക്കിയ ഹട്ടുകളാണ് റിസോർട്ടിലെ താമസമുറികൾ. ഇതിലൊന്നിലാണ് നെബു ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. അതിനാൽതന്നെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് അധിക സമയം വേണ്ടിവന്നില്ല. റിസോർട്ടിൽ പരിശോധന നടക്കുന്നതിനിടെയാണ് പ്രതികൾ മീനങ്ങാടി പൊലീസ് സ്​റ്റേഷനിലെത്തി കീഴടങ്ങുന്നത്.


Tags:    
News Summary - Wayanad Resort Security-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.