???????? ??????????? ??????????? ???????? ????????? ????????

പുത്തുമലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പുത്തുമല (വയനാട്): മേപ്പാടി പുത്തുമല പച്ചക്കാട് ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച പുനഃരാരംഭ ിച്ച തെരച്ചിലിൽ കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നാണ് ഒൗദ്യോഗിക നിഗമനം.

മണ്ണും പാറയും നീക്കിയുള്ള രക്ഷാപ്രവർത്തനം ദുഷ്ക്കരമാണ്. മീറ്ററുകൾ കുഴിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നത്.

പുത്തുമലയിലെ പുരാതന ക്ഷേത്രവും 100 വർഷത്തിലേറെ പഴക്കമുള്ള പള്ളിയും മണ്ണിനടയിലാണ്. ഇവിടെയുള്ള ഖബർസ്ഥാൻ ഒലിച്ചുപോയി.

Tags:    
News Summary - wayanad puthumala landslide-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.