വയനാട് മണ്ണിടിച്ചിൽ: മരണം അഞ്ചായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

2026-07-07 13:40 IST

മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കുകയാണ് ആദ്യ മുൻഗണനയെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ 

2026-07-07 13:34 IST

തുരങ്കപാത നിർമാണത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് (PWD) യാതൊരുവിധ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കരാർർ നൽകിയത്

2026-07-07 13:33 IST

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്കാണ് പൂർണ ചുമതല. 

2026-07-07 13:29 IST

കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് വിംസ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ആറുപേരുടെയും നില തൃപ്തികരം

2026-07-07 13:02 IST

തുരങ്കപാത പണി ഇന്നും നടന്നിരുന്നതായി നാട്ടുകാർ 

2026-07-07 13:01 IST

അപകട സാധ്യത മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു

2026-07-07 13:01 IST

 മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി

2026-07-07 13:00 IST

സമീപത്തെ പള്ളി തകര്‍ന്നു

2026-07-07 12:58 IST

മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തെത്തി

2026-07-07 12:58 IST

ഇത് പ്രകൃതിദത്തമായ ഒരു മണ്ണിടിച്ചിലല്ലെന്നും മനുഷ്യനിർമിതമായ ദുരന്തമാണെന്നും  മന്ത്രി ടി സിദ്ദിഖ്

Tags:    
News Summary - Wayanad Landslide: 5 rescued, more feared trapped; People asked to relocate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.