വയനാട് ചുരം ഒന്നാംവളവിൽ വാഹനാപകടം

വൈത്തിരി: വയനാട് ചുരത്തിലെ ഒന്നാംവളവിലെ കൂന്തളംതേര് ബസ്‌സ്റ്റോപ്പിന് സമീപത്ത് വാഹനാപകടം. മൂന്നു പേർക്ക് പരി ക്കേറ്റു. കോഴിക്കോട് ചെലവൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിലെ കുഴിവെട്ടിച്ചു മാറ്റുന്നതിനിടെയാണ് താഴേക്ക് പതിച്ചത്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചേർന്നാണ് മുകളിലെത്തിച്ചത്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags:    
News Summary - Wayanad Ghat Road Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.