വയനാട്ടിൽ നാലംഗ കുടുംബത്തെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട്ടിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ തിടങ്ങഴി തോപ്പിൽ വിനോദ് (45), ഭാര്യ മിനി (40), മക്കൾ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഇവരെ കാണാതാകുന്നത്. തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കടബാധ്യതയാണ് കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Wayanad Four Member Family suicide -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.