വനപാത താണ്ടി ഒളിച്ചുകടക്കൽ വ്യാപകം

കൽപറ്റ: ഇതര സംസ്ഥാനങ്ങളിൽനിന്ന് വനപാതകളിലൂടെ ആളുകൾ ജില്ലയിലേക്ക് ഒളിച്ചുകടക്കുന്നത് ജില്ല ഭരണകൂടത്തിന് തല വേദനയാകുന്നു. കോവിഡ് മഹാമാരിക്കെതിരെ അതിർത്തി ചെക്ക്പോസ്​റ്റുകളിൽ ഉൾപ്പെടെ പഴുതടച്ച സുരക്ഷ തീർക്കുമ്പോഴും വനപാതകളിലൂടെ ആളുകൾ ജില്ലയിലെത്തുന്നത് വലിയ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്. കർണാടകയിൽ കുടുങ്ങിക്കിടക്കുന്നവർ വനപ ാതകളിലെ ഊടുവഴികൾ താണ്ടി കബനി വഴി ഗ്രാമങ്ങളിൽ എത്തുന്നുണ്ട്. സമാനമായി തമിഴ്നാട്ടിൽനിന്ന് താളൂര്‍, ചീരാല്‍, പാട്ടവയല്‍ എന്നീ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെയും ജില്ലയിലേക്ക് ആളുകള്‍ കടന്നുവരുന്നുണ്ട്.അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ താളൂര്‍, ചീരാല്‍, പാട്ടവയല്‍ ഉൾപ്പെടെ അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അടച്ചിടേണ്ടിവരുമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല മുന്നറിയിപ്പ് നൽകി. അതത് വാര്‍ഡുകളില്‍ പുതുതായി ആളുകള്‍ എത്തിയാല്‍ ആ വിവരം പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിക്കണം. രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടക്കേണ്ട സ്ഥിതി വന്നാല്‍ പ്രദേശവാസികള്‍ക്ക്​ ഏറെ പ്രതിസന്ധി സൃഷ്​ടിക്കും. നിരീക്ഷണം കര്‍ശനമാക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിട്ടുമുണ്ട്. യാത്ര പാസ് അനുവദിക്കുന്നതിന് ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.

ക്രഷറുകളിൽനിന്ന് കല്ല്​ കൊണ്ടുപോകാം
ക്വാറികളില്‍നിന്നും ക്രഷറുകളില്‍നിന്നും കരിങ്കല്ല് കൊണ്ടുപോകുന്നതിന് തടസ്സമില്ല. കൊണ്ടുപോകുന്നവര്‍ ഏത് പ്രവൃത്തിക്കാണ് സാധനം കൊണ്ടുപോകുന്നതെന്നും ആര്‍ക്ക് വേണ്ടിയാണെന്നും കാണിക്കുന്ന രേഖ കരുതണം. വയനാട്ടിലെ ക്വാറികളില്‍നിന്നുള്ള വസ്തുക്കള്‍ മറ്റു ജില്ലയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. ലൈഫ് വീടുകള്‍, പ്രളയവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍, പി.ഡബ്ല്യു.ഡി വര്‍ക്കുകള്‍ എന്നിവക്കാണ് മുന്‍ഗണന. കൂടാതെ, ഗുഡ്സ് ഓട്ടോ വാഹനങ്ങളിൽ സാധനം കൊണ്ടുപോകുന്നതും തടയില്ല. മറ്റു ജില്ലകളില്‍ ഹൗസ് സര്‍ജന്‍സ് കോഴ്‌സ് നടത്തുന്നവര്‍ക്ക് തിരിച്ച് ജില്ലയിലേക്ക് വരുന്നതിന്​ അനുമതി നല്‍കും. മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍നിന്നുള്ളവര്‍ക്ക് സ്വന്തം ജില്ലകളിലേക്ക് പോകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. കുരങ്ങുപനിക്കെതിരെ ആളുകള്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായി എടുക്കേണ്ടതാണന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

430 പേര്‍ കൂടി നിരീക്ഷണം പൂര്‍ത്തിയാക്കികോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി ​െൻറ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 430 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 12,633 ആയി. ജില്ലയില്‍ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1178 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ഏഴു പേരാണ്. ജില്ലയില്‍നിന്ന്​ പരിശോധനക്കയച്ച 317 സാമ്പിളുകളില്‍ 283 എണ്ണത്തി ​െൻറ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റിവാണ്. 33 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക്പോസ്​റ്റുകളില്‍ 1913 വാഹനങ്ങളിലായി എത്തിയ 3008 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - wayanad border issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.