അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം കൈമാറുന്നു
Posted On
date_range Updated On
date_range വയനാട് ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം കൈമാറി
മാനന്തവാടി: തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് ഒമ്പത് കുടുംബങ്ങൾക്ക് കൈമാറിയത്.
ഒ.ആർ. കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി, തഹസിൽദാർ എം.ജെ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീടുകളിൽ എത്തിയാണ് ധനസഹായം കൈമാറിയത്.
ജീപ്പ് അപകടത്തിൽ മരിച്ച കാർത്ത്യായനി, റാണി, റാബിയ, ഷാജ, ചിത്ര, ചിന്നമ്മ, ലീല, ശോഭന, ശാന്ത എന്നിവർക്കുള്ള അടിയന്തര ധനസഹായമാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.