മാധവെൻറ മൃതദേഹം കമ്പിവേലിക്കിടയിലൂടെ കൊണ്ടുപോകുന്നു
കാഞ്ഞാണി: സ്വകാര്യവ്യക്തി കമ്പിവേലി കെട്ടി വഴിയടച്ചതോടെ വയോധികെൻറ മൃതദേഹം കൊണ്ടുപോയത് അതിസാഹസികമായി. വ്യാഴാഴ്ച പുലർച്ച മരിച്ച മണലൂർ പഞ്ചായത്തിലെ കാരമുക്ക് ചാത്തൻകുളങ്ങര നാരാണത്ത് മാധവെൻറ (70) മൃതദേഹം കൊണ്ടുപോകാനാണ് ഏെറ കഷ്ടെപ്പടേണ്ടി വന്നത്.
ഇദ്ദേഹത്തിെൻറ പുരയിടത്തിലേക്ക് ഒരാൾക്ക് സൈക്കിളിൽ പോകാൻ കഴിയുന്ന വിധത്തിൽ വഴിയുണ്ടായിരുന്നു. വർഷങ്ങളായി ഈ വഴിയിലൂടെയാണ് വീട്ടുകാർ പോയിരുന്നത്. അടുത്തിടെ സ്ഥലം വാങ്ങിയ വ്യക്തി അതിർത്തിയിൽ കമ്പിവേലിയിട്ടു. ഇതോടെ കാൽനടയാത്രയും ദുഃസ്സഹമായി.
മാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതും കമ്പിവേലി താണ്ടിയാണ്. സംസ്കാരത്തിനായി വെങ്കിടങ്ങ് ശ്മശാനത്തിലേക്ക് കമ്പിവേലിക്ക് മുകളിലൂടെ 15 ഓളം പേരുടെ സഹായത്തോടെയാണ് കൊണ്ടുപോയത്. മാധവെൻറ മക്കൾ: ബൈജു, രമണി. മരുമക്കൾ: സുലഭ, കൃഷ്ണകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.