വെള്ളക്കരം വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നൽകിയ വെള്ളക്കരം വർധന ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വർധന. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. ദാരിദ്ര്യരേഖക്ക് താഴെ വരുന്നവരെ നിരക്ക് വർധനയിൽനിന്ന് ഒഴിവാക്കി. ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോലിറ്ററിന് 14.40 മുതൽ 22 രൂപവരെയാണ്.

2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ടുവർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം.

Tags:    
News Summary - Water tax increase in effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.