വഖഫ്​ ബോർഡ്​ ആസ്ഥാനത്തേക്ക്​ നടത്തിയ പ്രതിഷേധ ധർണ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വഖഫ്​ ബോർഡ്​ ഓഫിസ്​ മാർച്ചിൽ പ്രതിഷേധം ഇരമ്പി

കൊച്ചി: വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ട സർക്കാർ തീരുമാനത്തിനെതിരെ 18 മുസ്​ലിം സംഘടനകൾ സംസ്ഥാന വഖഫ്​ ബോർഡ്​ ആസ്ഥാനത്തേക്ക്​ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. രാവിലെ പത്തരയോടെ കലൂർ സ്​റ്റേഡിയം റോഡിൽനിന്ന്​ ആരംഭിച്ച നൂറുകണക്കിനുപേർ അണിനിരന്ന മാർച്ച്​ വഖഫ്​ ബോർഡ്​ ഓഫിസിന്​ മുന്നിൽ പൊലീസ്​ തടഞ്ഞു. തുടർന്ന്​ പ്രതിഷേധ ധർണ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു.

മുസ്​ലിംകളോട്​ ഇടതുസർക്കാർ നടത്തിയ യുദ്ധപ്രഖ്യാപനമാണ്​ വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ട തീരുമാനമെന്ന്​ അദ്ദേഹം പറഞ്ഞു. ബോർഡി​െൻറ ആസ്ഥാന ഓഫിസിലും അഞ്ച്​ മേഖല ഓഫിസിലും സബ്​ ഓഫിസുകളിലുമായി ആകെ 130 പേർക്ക്​ മാത്രമാണ്​ നിയമനം നൽകുന്നത്​. അതിലാണ്​ സർക്കാർ അനാവശ്യമായി ഇടപെടുന്നത്​. ഇതരമതസ്ഥർ വരുമെന്നതില​ുപരി ദൈവവിശ്വാസം ഇല്ലാത്തയാൾക്കുപോലും വഖഫ്​ ബോർഡിൽ നിയമനം ലഭിക്കുന്ന അവസ്ഥ വരും. കോടികളുടെ സ്വത്ത്​ വിശ്വാസികൾ മതപ്രവർത്തനത്തിന്​ വഖഫ്​ ബോർഡിനെ വിശ്വസിച്ച്​ ഏൽപിക്കുന്നത്​ ദൈവവിശ്വാസമില്ലാത്തയാൾക്ക്​ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ദേവസ്വം ബോർഡിലെ ആയിരക്കണക്കിന്​ നിയമനങ്ങൾ പ്രത്യേക റിക്രൂട്ട്​മെൻറ്​ ബോർഡ്​ വഴിയാണ്​ നടത്തുന്നത്​. അതിന്​ വിരുദ്ധമായി സർക്കാർ നിലപാട്​ എടുത്താൽ എതിർക്കാൻ തങ്ങളും ഒപ്പമുണ്ടാകും. പൗരത്വ പ്രശ്​നവും വഖഫ്​ ബോർഡ്​ നിയമനവുമൊക്കെ രാഷ്​ട്രീയ കാര്യമല്ല. അത്​ പള്ളിയിലും പറയു​ം. ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളിൽനിന്ന്​ സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്​ലിം നേതൃസമിതി ചെയർമാൻ കെ.എം. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കൺവീനർ ഹംസ പാറക്കാട്ട്, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.എ. അഹമ്മദ് കബീർ, ഡോ. ബഷീർ ഫൈസി ദേശമംഗലം, ഇ.എസ്. ഹസൻ ഫൈസി (സമസ്ത കേരള ജംഇയ്യതുൽ ഉലമ), കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), എം. സലാഹുദ്ദീൻ മദനി (കെ.എൻ.എം), കെ.കെ. സലീം (ജമാഅത്തെ ഇസ്​ലാമി), എൻ.കെ. അലി (മെക്ക), ഓണമ്പിള്ളി അബ്​ദുൽ സത്താർ ബാഖവി (ജംഇയ്യതുൽ ഉലമ ഹിന്ദ്), ടി.എം. സക്കീർ ഹുസൈൻ, കെ.എം. കുഞ്ഞുമോൻ (ജില്ല മഹല്ല് ഏകോപന സമിതി), എം.എം. ബഷീർ മദനി (കെ.എൻ.എം മർക്കസുദ്ദഅ്​വ) യൂസുഫ് അലി സ്വലാഹി (വിസ്ഡം), ഹൈദ്രോസ് കാരോത്തുകുഴി (കേരള ജമാഅത്ത് കൗൺസിൽ), അഡ്വ. പി.കെ. അബൂബക്കർ (എം.എസ്.എസ്), എം.എം. അഷ്​റഫ് (എം.ഇ.എസ്), അഡ്വ. മജീദ് പറക്കാടൻ (കെ.എം.ഇ.എ) എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - waqf protest in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.