വണ്ടൂരിലെ 'മോദി ആരാധികക്ക്'​ ആകെ ലഭിച്ചത്​ 56 വോട്ട്​!

നരേന്ദ്ര മോദിയുടെ ആരാധികയെന്ന്​ സ്വയം പ്രഖ്യാപിച്ച്​ രംഗത്തെത്തിയ വണ്ടൂരിലെ ബി.ജെ.പി സ്ഥാനാർഥി ടി.പി സുൽഫത്തിന്​ ആകെ ലഭിച്ചത്​ 56 വോട്ട്​​.

മുത്തലാഖ്​ ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്​ലിംസ്​​ത്രീകൾ ബി.ജെ.പിക്ക്​ അനുകൂലമായി ചിന്തിക്കുമെന്ന്​ സുൽഫത്ത്​ അവകാശപ്പെട്ടിരുന്നു.

വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ 961 വോട്ടുകൾ നേടി യു.ഡി.എഫ്​ സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ്​ വിജയിച്ചത്​. ഇടത്​ സ്ഥാനാർഥി അൻസ്​ രാജന്​ 650 വോട്ടുകൾ ലഭിച്ചു.

2014ൽ മോദി അധികാരത്തിലേറിയത്​ മുതൽ അദ്ദേഹ​ത്തി​െൻറ ആരാധികയാണെന്ന്​ അവകാശപ്പെട്ട സുൽഫത്ത്​പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ പഠിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സുൽഫത്തി​െൻറ ഭർത്താവ്​ വിദേശത്താണ്. രണ്ട്​ മക്കളുടെ അമ്മ കൂടിയാണ്​ സുൽഫത്ത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.