റോസിലി
വടക്കാഞ്ചേരി: തിരുവല്ലയിൽ നരബലിക്ക് ഇരയായ റോസിലിയുടെ മകളുടെ ഭർത്താവിനെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏങ്കക്കാട് സി.പി. നമ്പീശൻ റോഡിൽ വാടകക്ക് താമസിക്കുന്ന കട്ടപ്പന ചേറ്റുകുഴി വട്ടോളി വീട്ടിൽ ബിജുവിനെയാണ് (44) തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ട റോസിലിയുടെ മകളുമായ മഞ്ജു രണ്ടു ദിവസം മുമ്പ് പിണങ്ങിപ്പോയതായി നാട്ടുകാർ പറഞ്ഞു.
ബിജു ട്രസ് വർക്ക് തൊഴിലാളിയാണ്. വടക്കാഞ്ചേരി പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.