സെബിൻ, രോഹിത്
Posted On
date_range Updated On
date_range വയനാട്ടിൽ ബൈക്ക് ബസിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
വൈത്തിരി: വൈത്തിരി പഞ്ചായത്ത് ഒാഫിസിന് സമീപം ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു. ലക്കിടി ഒാറിയൻറൽ കോളജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കുരിയനാട് ആനോത്ത് വീട്ടിൽ സെബിൻ (21) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10നാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.