കായക്കൊടി അബൂബക്കർ മൗലവി നിര്യാതനായി

മുജാഹിദ് പണ്ഡിതൻ വി.വി അബൂബക്കർ മൗലവി(87) അന്തരിച്ചു. കായക്കൊടി എ. എം. യു. പി സ്‌കൂൾ, ആലക്കാട് എം. എൽ. പി സ്‌കൂൾ, മേപ്പയ്യൂർ സലഫി അറബിക് കോളജ്, ചീക്കോന്ന് അൻസാറുൽ ഉലൂം അറബിക് കോളജ്, അൽഫുർഖാൻ അറബിക് കോളജ് നാദാപുരം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതിയംഗവുമാണ്.

ഭാര്യ: കുഞ്ഞാമി. മക്കൾ: ഹനീഫ് കായക്കൊടി (സെക്രട്ടറി കേരള ജംഇയ്യത്തുൽ ഉലമ), മുഹമ്മദ് സ്വാലിഹ്, പരേതനായ മുഹമ്മദ് ജാബിർ, ത്വാഹിറ. മരുമക്കൾ: ഉമൈബ, നബീല, അബ്ദുറഹ്‌മാൻ, റഹീല. മയ്യിത്ത് നമസ്‌കാരം നാലു മണിക്ക് കായക്കൊടി ജുമാ മസ്ജിദിൽ നടക്കും.

Tags:    
News Summary - vv aboobacker moulavi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.