Posted On
date_range Updated On
date_range 'മുഖ്യമന്ത്രിയുടെ ദുബൈ സന്ദർശനം കേരളത്തിന് ഗുണമാവട്ടെ'; ആശംസയുമായി വി.ടി ബൽറാം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബൈ സന്ദർശനത്തിന് ആശംസ നേർന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ദുബൈയിൽ ചെലവഴിക്കുന്ന മൂന്ന് അധിക ദിവസം കേരള സംസ്ഥാനത്തിന് ഗുണപരമായി ഭവിക്കട്ടെ എന്നാശംസിക്കുന്നുവെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
നോർവെ, ബ്രിട്ടൻ സന്ദർശനത്തിന് ശേഷം ബുധനാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തുന്നത്. ഇതോടെ മുഖ്യമന്ത്രി നാട്ടിലെത്തുന്നത് വൈകും.
12ന് നാട്ടിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൂന്ന് ദിവസം യു.എ.ഇയിലുണ്ടാകും. സ്വകാര്യ സന്ദർശനമാണെന്നും15ന് കേരളത്തിൽ മടങ്ങിയെത്തുമെന്നുമാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.