മറവിരോഗമുള്ള സസ്പെൻഷൻകാരൻ തന്നെ വേണോ കൊറോണ പ്രതിരോധത്തിന് -ബൽറാം

തിരുവനന്തപുരം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തിയും ഐ.എസുകാരനുമായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​​നെ സ​ര്‍വി​സി​ല്‍ തി​രി​ച്ചെ​ടു​ത്തതിനെതിരെ രൂക്ഷവിമർശനവുമായി വി.ടി. ബൽറാം എം.എൽ.എ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല​യാ​ണ് ശ്രീറാമിന്​ സർക്കാർ നൽകുന്നത്​.

മെഡിക്കൽ ബിരുദമുള്ള പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള നിരവധി മുതിർന്ന ഐ.എ.എസുകാർ സർവിസിലിരിക്കെ ശ്രീറാമിനെ തിരിച്ചെടുത്തത്​ എന്തിനാണെന്നാണ്​ ബൽറാം ഫേസ്​ബുക്​ പോസ്​റ്റിൽ ചോദിക്കുന്നത്​. ‘മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തിൽ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തി​​െൻറ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ!’ എന്നും പോസ്​റ്റിൽ പരിഹസിക്കുന്നു.

ഡോ. ആശാ തോമസ്, ഡോ. വി. വേണു, ഡോ. എ. ജയതിലക്, ഡോ. കെ. ഇളങ്കോവൻ, ഡോ. ഉഷ ടൈറ്റസ്, ഡോ. ശർമ്മിള മേരി ജോസഫ്, ഡോ. രത്തൻ ഖേൽക്കർ, ഡോ. എം ബീന, ഡോ. വാസുകി, ഡോ. കാർത്തികേയൻ, ഡോ. അദീല അബ്ദുള്ള, ഡോ. ചിത്ര എസ്, ഡോ. ദിവ്യ എസ് അയ്യർ, ഡോ. രേണു രാജ്, ഡോ. നവ്ജ്യോത് ഖോസ തുടങ്ങി കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ മെഡിക്കൽ ബിരുദമുള്ളവരുടെ പേരുകൾ എടുത്തുപറഞ്ഞാണ്​ കുറിപ്പ്​ തുടങ്ങുന്നത്​.

Full View

സ​സ്‌​പെ​ന്‍ഷ​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​റാം കേ​ന്ദ്ര ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​തി​നി​ട​യി​ലാ​ണ് ന​ട​പ​ടി. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ വി​ളി​ച്ച സെ​ക്ര​ട്ട​റി​ത​ല ച​ര്‍ച്ച​യിൽ, ശ്രീ​റാ​മി​നെ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ് സെ​ക്ര​ട്ട​റി​യ​ട​ങ്ങു​ന്ന സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ൽ ​െവ​ച്ചിരുന്നു.

കെ.​എം. ബ​ഷീ​റിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് തെ​ളി​വി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഞ്​​ജ​യ് ഗാ​ർ​ഗി‍​​​െൻറ റി​പ്പോ​ര്‍ട്ട് കൂ​ടി മു​ന്നി​ൽ​െ​വ​ച്ചാ​യി​രു​ന്നു ഐ.​എ.​എ​സ് ലോ​ബി​യു​ടെ നീ​ക്കം. ബ​ഷീ​റി​​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും ശ്രീറാമിനെ തിരിച്ചെടുത്ത സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ അ​മ​ര്‍ഷ​വും ദുഃ​ഖ​വു​മ​റി​യി​ച്ചിരുന്നു.

Tags:    
News Summary - vt balram facebook post against sri ram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.