ജീവനക്കാരെ ഇടതുസർക്കാർ ശത്രുതയോടെ കാണുന്നുവെന്ന് വി.എസ് ശിവകുമാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ ശത്രുക്കളെപ്പോലെ ഇടതു സർക്കാർ കാണുന്നുവെന്ന് മുൻ മന്ത്രി വി.എസ് ശിവകുമാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെ പിണക്കിക്കൊണ്ട് സർക്കാരിന് അധികകാലം മുന്നോട്ടു പോകാനാവില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുന്ന സർക്കാരിലെ മന്ത്രിമാരുടെ ധൂർത്തിന് യാതൊരു കുറവുമില്ല. തങ്ങളുടെ ധൂർത്തിന്നു വേണ്ടി ബമ്പർ ലോട്ടറിയടിച്ചയാളിൽ നിന്നു വരെ പണം കടം വാങ്ങാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

സെക്രട്ടറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എം.എസ് ജ്യോതിഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി സി.എസ് ശരത്ചന്ദ്രൻ, ട്രഷറർ പി.എം.ഹാരീസ്, എസ്.എസ് ലളിത്, ജയലക്ഷ്മി, ജയശ്രീ, സജീവ് പരിശവിള, രഞ്ജിത് , ശരത്, സബീർ തുടങ്ങിയവർ സംസാരിച്ചു.

കുടിശിഖയായ 11 ശതമാനം ഡി.എ യും ലീവ് സറണ്ടറും നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ സർക്കാർ വാക്കുപാലിക്കുക, സെക്രട്ടേറിയറ്റിലെ അക്സസ് കൺട്രോൾ സിസ്റ്റം ഉപേക്ഷിക്കുക തുടങ്ങിയ 22 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 

Tags:    
News Summary - VS Shivakumar says that the Left government is hostile to the employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.