Posted On
date_range Updated On
date_range ജേക്കബ് വടക്കുംചേരിയൂടെ അറസ്റ്റിനെതിരെ വി.എസ്
തിരുവനന്തപുരം: പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റിനെതിരെ വി.എസ്. അച്യുതാനന്ദൻ. തെൻറ അഭിപ്രായം പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജേക്കബ് വടക്കുംചേരിയുടെ പ്രചാരണം ആരോഗ്യസംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം.
വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ തനിക്ക് അഭിപ്രായമില്ല. എന്നാല്‍, അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റ് ശാസ്ത്രീയമായി പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കാവുന്നതാെണന്നും വി.എസ് പറഞ്ഞു.
എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.