ദർശനത്തിന്​ സാധ്യമാകും വരെ വ്രതം തുടരും - രേഷ്​മ നിശാന്ത്​

കൊച്ചി: ശബരിമല ദര്‍ശനം സാധ്യമാകുംവരെ മാല ഉൗരാതെ വ്രതം തുടരുമെന്ന പ്രഖ്യാപനവുമായി മൂന്ന്​ യുവതികള്‍. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷനില സതീഷ്​, കൊല്ലം സ്വദേശി വി.എസ്. ധന്യ എന്നിവരാണ് കൊച്ചിയില്‍ വാർത്തസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കിയത്. അതേസമയം, കേസിൽ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിധി പ്രതികൂലമായാല്‍ വ്രതം അവസാനിപ്പിക്കും.

‘‘നിലവിലെ കലുഷിത സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണസുരക്ഷയോടെ അയ്യപ്പദര്‍ശനം സാധ്യമാകുംവരെ മാല ഊരില്ല. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് മണ്ഡലകാലവ്രതം അനുഷ്​ഠിക്കുന്നത്. ശബരിമലയ്ക്ക് പോകാൻ തീരുമാനിച്ചശേഷം സഞ്ചാരസ്വാതന്ത്ര്യംപോലും ഹനിക്കപ്പെ​ട്ടു’’ -രേഷ്മ നിഷാന്ത് പറഞ്ഞു. ശബരിമല ദര്‍ശനത്തി​​​െൻറ പേരില്‍ ജോലിപോലും രാജി​െവക്കേണ്ടിവന്നു. മാലയിട്ടതി​​​​െൻറ പേരില്‍ സൈബര്‍ ആക്രമണം കൂടിവരുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. തനിക്കൊരു മകളുണ്ട്. അവൾക്കും ശബരിമലയിൽ പോകാൻ സാഹചര്യം ഉണ്ടാകണമെന്നും കാത്തിരിക്കാന്‍ തയാറാണെന്നും രേഷ്മ വ്യക്തമാക്കി.

വിശ്വാസത്തി​​​​െൻറ പേരില്‍ സന്നിധാനത്തും നിലക്കലും നടക്കുന്ന സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് വി.എസ്. ധന്യ പറഞ്ഞു. തങ്ങളുടെ വിശ്വാസം മുതലെടുത്ത് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. കൂടുതല്‍ ആളുകൾ ഒപ്പമുണ്ടെന്നും അവർ പറഞ്ഞു.

മാലയിട്ട ശേഷം വിവിധയിടങ്ങളില്‍നിന്ന്​ ഭീഷണി ഫോണ്‍ കാളുകള്‍ വന്നതായി ഷനില സതീഷ്​ വ്യക്തമാക്കി. എന്തുഭീഷണി ഉണ്ടായാലും തനിക്കുശേഷമുള്ള തലമുറ ഈ നിയമമുപയോഗിച്ച് മല കയറുമെന്നും ഷനില പറഞ്ഞു.

12 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്നുണ്ടെങ്കിലും ഇത്തവണ മല ചവിട്ടല്‍ യുവതികൾക്കൊപ്പമായിരിക്കുമെന്ന് കൂടെയുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി സംഗീത് പറഞ്ഞു. ഈ മണ്ഡലകാലത്ത്​ യുവതികൾക്ക്​ ദര്‍ശനം സാധ്യമായില്ലെങ്കില്‍ ശബരിമലയില്‍ പോകാതെത​െന്ന മാല ഊരും.

Tags:    
News Summary - Vritha Continues - Reshma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.