തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിഞ്ഞു. സി.പി.എം കാസർകോട് ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. പകരക്കാരനെ തീരുമാനിച്ചിട്ടില്ല. സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിക്ക് മുസ്തഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങി.
കാസർകോട്ടെ സംഘടനാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാർട്ടി നിർദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുസ്തഫയെ പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്.
ജില്ലകളിൽ സംഘടന ചർച്ചകൾ പൂർത്തിയായ ഘട്ടത്തിലാണ് മുസ്തഫയെ തിരികെ വിളിക്കുന്നത്. എം.വി. ഗോവിന്ദൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മുസ്തഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.