തിരുവനന്തപുരം: ആര്‍.എസ്.പിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ വി.പി. രാമകൃഷ്ണപിള്ള (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തത്തെുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.55നായിരുന്നു അന്ത്യം. അഷ്ടമുടിയിലെ ഇടവാഴയില്‍ കുടുംബവീട്ടില്‍ വൈകീട്ട് അഞ്ചിനാണ് സംസ്കാരം.
ആര്‍.എസ്.പി ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1987ല്‍ ഇരവിപുരം നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ഇരവിപുരത്തുനിന്ന് വീണ്ടും നിയമസഭയിലത്തെിയ അദ്ദേഹം ബേബിജോണ്‍ രോഗബാധിതനായതിനെ തുടര്‍ന്ന് 1998 ജനുവരി ഏഴുമുതല്‍ 2001 മേയ് 13വരെ ജലസേചന മന്ത്രിയായി. 2008ല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.ജെ. ചന്ദ്രചൂഡനെ പരാജയപ്പെടുത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി.
ഭാര്യ: ഭാനുമതിയമ്മ (ഓമന). മക്കള്‍: അനില്‍കുമാര്‍, അജിത്കുമാര്‍ (സംസ്ഥാന സഹകരണ ബാങ്ക്), അജയകുമാര്‍ (ലാബ് അസിസ്റ്റന്‍റ്, പതാരം ശാന്തിനികേതന്‍ എച്ച്.എസ്.എസ്), ജയന്‍ (ധനലക്ഷ്മി ബാങ്ക്), ബി. ജയന്തി. മരുമക്കള്‍: വിജയകുമാര്‍ (തൃശൂര്‍ റൂറല്‍ എസ്.പി), പ്രസീദ, അനിത (അധ്യാപിക, എന്‍.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം), പ്രിയ (തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗം), ജയന്തി.
അഞ്ചാം ക്ളാസില്‍ തുടങ്ങി 73 വര്‍ഷം നീണ്ട പൊതുപ്രവര്‍ത്തനം
കൊല്ലം: അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം 73 വര്‍ഷത്തോളം സജീവമായി നിലനിര്‍ത്തിയ അപൂര്‍വം നേതാക്കളിലൊരാളാണ് വി.പിയെന്ന വി.പി. രാമകൃഷ്ണപിള്ള. ഇത്ര ദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനപരിചയമുള്ള നേതാക്കള്‍ സംസ്ഥാനത്ത് വിരളമാണ്. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് വി.പി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ചുവടുവെച്ചത്. സ്വാതന്ത്ര്യസമരത്തിന്‍െറ തീച്ചൂടില്‍ പഠിപ്പുമുടക്കിയ വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് അധികൃതര്‍ പുറത്താക്കി. പലരും പിന്നീട് രക്ഷാകര്‍ത്താക്കളെ കൂട്ടി വന്ന് തിരിച്ചുകയറി. വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി.പിയും കൂട്ടുകാരന്‍ ഗോപാലനും ഇതിന് തയാറായില്ല. പ്രഥമാധ്യാപകന്‍െറ ശിക്ഷയാണ് സമരരംഗത്ത് ആദ്യം കിട്ടിയത്. രക്ഷാകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാത്തതിന് വി.പിയെയും ഗോപാലനെയും സ്കൂളിന്‍െറ ജനാലയില്‍ കെട്ടിയിട്ട് പ്രഥമാധ്യാപകന്‍ തല്ലി. പിന്നീട് പല സമരങ്ങളും വി.പി നയിച്ചു.
ഇന്‍റര്‍മീഡിയറ്റിന് തിരുവനന്തപുരം എം.ജി കോളജില്‍ ചേര്‍ന്നു. അവിടെയും വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. പരീക്ഷാഫലം വന്നപ്പോള്‍ ഇംഗ്ളീഷ് ഒഴികെ വിഷയങ്ങള്‍ ജയിച്ചു. ഒരുവട്ടംകൂടി ഇംഗ്ളീഷ് പരീക്ഷ എഴുതിയെങ്കിലും രക്ഷപ്പെട്ടില്ല. ഒൗപചാരിക വിദ്യാഭ്യാസം മാറ്റിവെച്ച് രാഷ്ട്രീയ കളരിയില്‍ അദ്ദേഹം പഠനം തുടര്‍ന്നു. ടി.കെ. ദിവാകരന്‍, എന്‍. ശ്രീകണ്ഠന്‍നായര്‍ തുടങ്ങിയ ആര്‍.എസ്.പിയുടെ പ്രബല നേതാക്കളുടെ പ്രിയപ്പെട്ട ശിക്ഷ്യനായി അദ്ദേഹം മാറി. കരുത്തുറ്റ നേതാക്കളുടെ ശിക്ഷണം പാര്‍ട്ടിയിലും ട്രേഡ് യൂനിയന്‍ രംഗത്തും മികച്ചനേതാവും സംഘാടകനുമാക്കി. 1949ല്‍ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ.എസ്.പി) ഭിന്നിച്ച് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി) രൂപംകൊണ്ടപ്പോള്‍ വി.പി. അതില്‍ അംഗമായി. കോളജില്‍ പഠിക്കുമ്പോള്‍ കെ. പങ്കജാക്ഷനുമായി തുടങ്ങിയ സൗഹൃദം ടി.കെ. ദിവാകരന്‍െറയും എന്‍. ശ്രീകണ്ഠന്‍നായരുടെയും ശിക്ഷ്യത്വം, ബേബി ജോണുമായുണ്ടായിരുന്ന ആത്മബന്ധം, കെ. ബാലകൃഷ്ണനുമായുള്ള അടുപ്പം ഇതെല്ലാം വി.പിയെ കരുത്തുറ്റനേതാവാക്കി. സാഹിത്യകാരന്മാരായ തകഴിയും കേശവദേവും വി.പിക്ക് പ്രിയപ്പെട്ടവരായിരുന്നു. അഷ്ടമുടിയിലും പ്രാക്കുളത്തും നടന്ന രാഷ്ട്രീയ യോഗങ്ങളില്‍ പ്രഭാഷകനായി തകഴിയത്തെി. യോഗശേഷം കൊല്ലത്തേക്ക് കൂട്ടുപോകുന്നത് പലപ്പോഴും വി.പിയാണ്. സാമ്പ്രാണിക്കോടി വരെ ഇരുവരും നടക്കും. അവിടെനിന്ന് വള്ളത്തില്‍ ശക്തികുളങ്ങര കടവില്‍ ഇറങ്ങി കൊല്ലത്തേക്ക് വീണ്ടും നടക്കും. കേശവദേവ് കൊല്ലത്തത്തെിയാല്‍ കെ.എസ്.പിയുടെ ഓഫിസിലാണ് തങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.