യാത്രക്കിടെ കപ്പിത്താൻ മരിച്ചു; എണ്ണക്കപ്പൽ കൊച്ചി അഴിമുഖത്ത് അടുപ്പിച്ചു

മട്ടാഞ്ചേരി: കടൽ യാത്രക്കിടെ കപ്പിത്താൻ ചരക്കുകപ്പലിൽ മരിച്ചു. എം.ടി. വെൻ യാവ് എന്ന എണ്ണക്കപ്പലിലെ ക്യാപ്റ്റൻ ഉത്തർപ്രദേശ് ബൈഡപുര ഗൗതം ബുദ്ധനഗറിൽ താമസിക്കുന്ന സലീംഖാൻ (43) ആണ് മരിച്ചത്.

സിംഗപ്പുരിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. കപ്പൽ ലക്ഷദ്വീപിന് സമീപം എത്തിയപ്പോൾ സലീംഖാന് അസുഖം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. തുടർന്ന് കപ്പൽ കൊച്ചി അഴിമുഖത്ത് അടുപ്പിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - VLCC tanker Captain died on board during voyage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.