പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ മൂന്ന് പതിറ്റാണ് ട് മുെമ്പടുത്ത ശപഥം നിറവേറ്റി വി.കെ. ശ്രീകണ്ഠന് എം.പി. ഇടതുപക്ഷത്തെ പരാജയപ്പെടുത്ത ിയിട്ട് മാത്രമേ താന്‍ താടിയെടുക്കുകയുള്ളൂ എന്ന തീരുമാനമാണ് അദ്ദേഹം നടപ്പാക്കിയ ത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ സിവില്‍ സ്റ്റേഷന് സമീപമുള്ള ബാർബർ ഷോപ്പിലെത്തിയാണ് ശ്രീകണ്ഠന് താടിയെടുത്തത്.
ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ എസ്.എൻ. കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തുണ്ടായ സംഘർഷത്തിൽ കെ.എസ്.യു നേതാവായിരുന്ന ശ്രീകണ്ഠനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സംഘര്‍ഷത്തിനിടെ സോഡാക്കുപ്പി കുത്തിക്കയറിയാണ് കവിളിൽ പരിക്കേറ്റത്. ഇതിെൻറ അടയാളം മറക്കാൻ താടിവെക്കുകയായിരുന്നു. ആക്രമിച്ച സംഘടനയെ പരാജയപ്പെടുത്തിയശേഷമേ താടിയെടുക്കു എന്ന് ശ്രീകണ്ഠന് പ്രതിജ്ഞയെടുത്തു.
ഷൊര്‍ണൂര്‍ നഗരസഭ കൗണ്‍സിലറായെങ്കിലും സി.പി.എമ്മിനെ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ പരാജയപ്പെടുത്തണമെന്നായിരുന്നു ആഗ്രഹം. പാലക്കാട് ലോക്സഭ സീറ്റ് യു.ഡി.എഫിനുവേണ്ടി പിടിച്ചെടുത്തതോടെയാണ് പഴയ ശപഥം നിറവേറ്റാന്‍ അദ്ദേഹം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.