ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസം; 2014ലെ ദേവപ്രശ്നത്തിൽ പ്രവചനം

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസത്തിന് ​വരെ സാധ്യതയുണ്ടെന്ന് 2014ലെ ദേവപ്രശ്നത്തിൽ പ്രവചനം. ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിക്കണമെന്ന് നിർദേശം നൽകിയ ദേവപ്രശ്നത്തിലാണ് ഇതുസംബന്ധിച്ച പ്രവചനമുണ്ടായത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം എന്നിവയാണ് ദേവപ്രശ്നം പ്രവചിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് ദേവപ്രശ്നം വീണ്ടും ശ്രദ്ധേയമാകുന്നത്.

2014 ജൂൺ 18 ബുധനാഴ്ചയാണ് ദേവപ്രശ്നം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 2017ൽ ശബരിമലയിലെ കൊടിമരം പുതുക്കി പണിതത്. ദേവപ്രശ്നം നടക്കുന്ന സമയത്ത് ശബരിമലയുമായി അടുത്ത് പ്രവർത്തിച്ചിരുന്നവർ തന്നെയാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ജയിലിലുള്ളതും.

ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ 1.3 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഡ‍യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. റെ​യ്ഡി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു.

ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണ​ക്ക​ട്ടി പി​ടി​ച്ചെ​ടു​ത്തു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി​യ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ൾ​പ്പെ​ടെ വി​വി​ധ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ക​ണ്ടെ​ടു​ത്തു. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഔ​ദ്യോ​ഗി​ക ശി​പാ​ർ​ശ​ക​ൾ, ഉ​ത്ത​ര​വു​ക​ൾ, ക​ത്തി​ട​പാ​ടു​ക​ൾ, സ്വ​കാ​ര്യ ജ്വ​ല്ല​റി​ക​ളു​ടെ ഇ​ൻ​വോ​യ്‌​സു​ക​ൾ, പ​ണ​മ​ട​ച്ച രേ​ഖ​ക​ൾ, രാ​സ​വ​സ്തു​ക്ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്ക​ൽ, പു​ന​ർ​നി​ർ​മാ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​റ​ന്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ദ്വാ​ര​പാ​ല​ക വി​ഗ്ര​ഹ ഭാ​ഗ​ങ്ങ​ൾ, പീ​ഠ​ങ്ങ​ൾ, ശ്രീ​കോ​വി​ലി​ന്റെ വാ​തി​ൽ ഫ്രെ​യിം പാ​ന​ലു​ക​ൾ, സ്വ​ർ​ണം പൊ​തി​ഞ്ഞ പു​രാ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ‘ചെ​മ്പ് ത​കി​ട്​’ എ​ന്ന്​ തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി നീ​ക്കം ചെ​യ്ത​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പു​രാ​വ​സ്തു​ക്ക​ൾ പി​ന്നീ​ട് ചെ​ന്നൈ​യി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ്, റോ​ഡാം ജ്വ​ല്ലേ​ഴ്‌​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ മ​റ​വി​ൽ രാ​സ​പ്ര​ക്രി​യ വ​ഴി സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്ത​താ​യി ഇ.​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​വും അ​നു​ബ​ന്ധ സ്വ​ത്തു​ക്ക​ളും കു​റ്റ​കൃ​ത്യ​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച​താ​ണെ​ന്നും അ​വ പ്ര​തി​ക​ൾ സൂ​ക്ഷി​ക്കു​ക​യും കൈ​മാ​റ്റം ചെ​യ്യു​ക​യും മ​റ​ച്ചു​വെ​ക്കു​ക​യും ചെ​യ്തു​വെ​ന്നും ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി. കൊ​ച്ചി സോ​ണ​ൽ ഓ​ഫി​സി​ൽ നി​ന്നു​ള്ള ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ 21 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

Tags:    
News Summary - Jail term for those working in connection with Sabarimala; Prediction in 2014 Devprasna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.