വി.കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍‍സ് കോടതിയിലാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കുക. എന്നാൽ പ്രതിയെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിച്ച് തരണമെന്നായിരിക്കും വിജിലൻസ് ആവശ്യപ്പെടുക.

തിങ്കളാഴ്ച വിജിലന്‍സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് വിജിലന്‍സ്. കഴിഞ്ഞ ദിവസം കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു.

രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇബ്രാഹം കുഞ്ഞിനെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. 30-ാം തിയതിയാണ് ചോദ്യം രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി. ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുതെന്നുമായിരുന്നു തുടങ്ങിയ നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - VK Ibrahim Kunju will apply for bail again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.