വിയ്യ​ൂർ ജില്ല ജയിലിൽ തടവുകാർക്ക്​ മർദനം; സൂപ്രണ്ടിന്​ സസ്​പെൻഷൻ

തൃശൂർ: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്​ വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ട് എസ്. സജീവനെ അന്വേഷണ വിധേയമായി സസ്‌പ ​െൻറ്​ ചെയ്തു. കഴിഞ്ഞ മാസം ജയിൽ സന്ദർശിച്ചശേഷം തടവുകാരുടെ പരാതിയിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്​ മൂന്ന് ഉദ്യോഗസ ്ഥരെ സസ്‌പ​െൻറ്​ ചെയ്യുകയും സജീവനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

തടവുകാർക്ക് മർദനമേറ്റ വിവരം അറിഞ്ഞിട്ടും സജീവൻ അന്വേഷിക്കുകയോ യഥാസമയം ചികിത്സ ലഭ്യമാക്കുകയോ ചെയ്തില്ലെന്ന്​ കണ്ടെത്തി. കൂടാതെ, തടവുകാർക്കുള്ള ഭക്ഷണ വിതരണം, ചികിത്സ, വേതന വിതരണം എന്നീ കാര്യങ്ങളിലും ഇദ്ദേഹം വീഴ്ച വരുത്തിയതായി തെളിഞ്ഞു. മധ്യമേഖല ഡെപ്യൂട്ടി ജയിൽ ഡി.ഐ.ജിയാണ്​ ഇക്കാര്യങ്ങളെക്കുറിച്ച്​ അന്വേഷിച്ചത്​.

തടവുകാരുടെ സെല്ലുകളിൽ രാത്രി സന്ദർശനത്തിന് പോകുന്നതിൽ അലംഭാവം കാണിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടനുസരിച്ച് ജയിൽ ഡി.ജി.പി നൽകിയ ശിപാർശയിലാണ് സസ്​പെൻഷൻ.

Tags:    
News Summary - viyyur central jail prisoners beaten by officers; superintendent suspended -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.