വിഷുക്കണി ദർശനം: ശബരിമലയിലും ഗുരുവായൂരും വൻ ഭക്തജനതിരക്ക്

പത്തനംതിട്ട: വിഷുക്കണി ദർശനത്തിന് ശബരിമലയിലും ഗുരുവായൂരും വൻ ഭക്തജനതിരക്ക്.  വി​ഷു​ക്ക​ണി ദ​ർ​ശി​ക്കു​ന്ന​തി​നായി ശ​നി​യാ​ഴ്ച ത​ന്നെ ഭ​ക്ത​ർ ക്ഷേത്രത്ത് സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. 

പുലർച്ചെ നാലു മണി മുതൽ ഏഴു മണിവരെയായിരുന്നു ശബരിമലയിൽ വിഷുക്കണി ദർശനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. 

വിഷുദിനമായ ഞായറാഴ്ച പുലർച്ചെ നാലിന് നടതുറന്ന് അയ്യപ്പനെ ആദ്യം കണികാണിച്ചു. തുടർന്ന് പതിനായിരക്കണക്കിന് ഭക്തർ വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങി ദർശനപുണ്യം നേടി. 

ഉദയാസ്തമയപൂജ, പടിപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടക്കുന്നതോടെ വിഷു ഉത്സവത്തിന് സമാപനമാകും.

പു​ല​ർ​ച്ചെ 2.30ന് ​വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി ഗുരുവായൂർ ക്ഷേ​ത്ര ഗോ​പു​ര​വാ​തി​ൽ തു​റ​ന്നത്. മേ​ൽ​ശാ​ന്തി ഭ​വ​ൻ ന​മ്പൂ​തി​രി​ ​ശ്രീ​ല​ക​ത്ത് പ്ര​വേ​ശി​ച്ച് ആ​ദ്യം ഗു​രു​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ച്ചു. തുടർന്ന് ഭക്തർക്ക് വി​ഷു​ക്ക​ണി കാണാൻ അവസരം ഒരുക്കി. 

ശനിയാഴ്ച രാ​ത്രി അ​ത്താ​ഴ​പ്പൂ​ജ​യും അ​വ​സാ​ന​ച​ട​ങ്ങാ​യ തൃ​പ്പു​ക​യും ക​ഴി​ഞ്ഞാ​ണ് ശ്രീ​ല​ക​ത്ത് വി​ഷു​ക്ക​ണി ഒ​രു​ക്കി​യ​ത്. മൂ​ല​വി​ഗ്ര​ഹ​ത്തിന്‍റെ വ​ല​തു​ഭാ​ഗ​ത്ത് മു​ഖ​മ​ണ്ഡ​പ​ത്തി​ൽ  ഗു​രു​വാ​യൂ​ര​പ്പന്‍റെ ശീ​വേ​ലി​ത്തി​ട​മ്പും ഉ​രു​ളി​യി​ൽ ഉ​ണ​ക്ക​ല്ല​രി, ഗ്ര​ന്ഥം, അ​ല​ക്കി​യ വ​സ്ത്രം, വാ​ൽ​ക​ണ്ണാ​ടി, ക​ണി​ക്കൊ​ന്ന, സ്വ​ർ​ണം, പു​തു​പ്പ​ണം, ച​ക്ക, മാ​ങ്ങ, വെ​ള്ള​രി, നാ​ളി​കേ​രം എ​ന്നി​വ​യാ​ണ് ക​ണി​ക്കോ​പ്പു​ക​ൾ. 
 

Tags:    
News Summary - Vishu Kani in Sabarimala Temple -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.