പേര് വെളിപ്പെടുത്തരുതെന്ന് ഭാഗ്യവാൻ; വിഷു ബംപർ 12 കോടി അടിച്ചത് കോഴിക്കോട് സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. ഒരു മാസം മുമ്പ് നറുക്കെടുത്ത ലോട്ടറിയുടെ വിജയി ആരെന്ന് പുറത്തറിഞ്ഞിരുന്നില്ല. തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചിരിക്കുകയാണ് ആ ഭാഗ്യവാൻ.

10 ശതമാനം ഏജൻസി കമീഷനും 30 ശതമാനം നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. മലപ്പുറം ചെമ്മാടുള്ള ലോട്ടറിക്കടയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയതെന്ന് നേരത്തെ വെളിപ്പെട്ടിരുന്നു. എന്നാൽ ആർക്കാണ് സമ്മാനമടിച്ചത് എന്ന് വിവരമുണ്ടായില്ല.

ഫലം വന്നു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം സ്വീകരിക്കുകയായിരുന്നു. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

വിവരങ്ങൾ പുറത്തുവന്നാലുണ്ടാകുന്ന സ്വകാര്യത പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് സ്വകാര്യമാക്കി വെക്കാൻ അഭ്യർഥിച്ചതെന്നാണ് വിവരം. 

Tags:    
News Summary - Vishu bumper lottery 12 crores for a native of Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.