Posted On
date_range Updated On
date_range കണ്ണവത്ത് എസ്.ഐക്ക് നേരെ അക്രമം; 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കണ്ണൂർ: പട്രോളിങിനിടെ ഗ്രേഡ് എസ്.ഐ യെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ചിറ്റാരിപ്പറമ്പിലെ 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണവം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബഷീറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചിറ്റാരിപറമ്പ് കോട്ടയില്‍ പെട്രോളിങിനെത്തിയ പോലിസ് സംഘത്തെ കണ്ട് കൂടെ നിന്നിരുന്ന ചെറുപ്പക്കാര്‍ ഓടിപ്പോവുകയായിരുന്നു. ഇവരുടെ വണ്ടി കസ്റ്റഡിയില്‍ എടുക്കുമ്പോളാണ് പരോളിലുള്ള കൊലക്കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബഷീറിനെ ആക്രമിച്ചത്.
പരിക്കേറ്റ ബഷീറിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാല്‍ അറിയാവുന്ന 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.