Posted On
date_range Updated On
date_range തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
മാനന്തവാടി: തണ്ടപ്പേര് നമ്പറിനായി 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പയ്യമ്പള്ളി വില്ലേജ് ഓഫീസർ ജോസിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം.
തണ്ടപ്പേര് നമ്പറിനുള്ള അപേക്ഷയുമായെത്തിയ ആളോട് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അപേക്ഷകൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് നൽകിയ പണം ഇദ്ദേഹം മാനന്തവാടി വള്ളൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽവെച്ച് വില്ലേജ് ഓഫീസർക്ക് കൈമാറി. തുടർന്ന് വില്ലേജ് ഓഫീസർ കാറിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.