തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് എല്ലാ വിശ്വാസികളെയും ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതാണ് തെ രഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണ ം നടത്തുമെന്ന യു.ഡി.എഫ് പ്രഖ്യാപനം പ്രായോഗികമല്ല. ശബരിമല വിഷയത്തിലെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശന വിഷയത്തിൽ ഒരു വിഭാഗം ആളുകൾ എൽ.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. പുരോഗമനപരമായ നിലപാടാണ് ഇടത് സർക്കാർ ഉയർത്തി പിടിച്ചത്. ന്യൂനപക്ഷ ഏകീകരണം, വർഗീയ ധ്രുവീകരണം, ജാതീയമായ ധ്രുവീകരണം എന്നിവക്കുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നതായി തെരഞ്ഞെടുപ്പ് വിലയിരുത്തിയാൽ മനസിലാകും.
രമ്യ ഹരിദാസിനെ കുറിച്ചുള്ള തന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. അത്തരത്തിൽ ബാധിച്ചതായി മന്ത്രി എ.കെ ബാലൻ പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.