മുസ്​ലിം ലീഗിന്‍റെ ലക്ഷ്യം വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്​ട്രീയ നേട്ടം -എ. വിജയരാഘവൻ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽ​െഫയർ പാർട്ടി, എസ്​.ഡി.പി.ഐ തുടങ്ങിയ പാർട്ടികളുമായി മുസ്​ലിം ലീഗ്​ സഖ്യമുണ്ടാക്കുന്നത്​ വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്​ട്രീയ നേട്ടമുണ്ടാക്കാനാണെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. മലപ്പുറത്ത്​ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.​

മതനി​രപേക്ഷ പാർട്ടികളുമായി സഖ്യത്തിലായാണ് ഭൂരിപക്ഷ വർഗീയതയെ നേരിടേണ്ടത്​. യു.ഡി.എഫ്​ മുന്നണി വിപുലീകരിക്കുന്നതി​​െൻറ ഭാഗമായാണ്​ ന്യൂനപക്ഷ വർഗീയ പാർട്ടികളുമായി ലീഗ്​ സഖ്യത്തിലാകുന്നത്​​. കോൺഗ്രസ്​ ഇതുവരെ പ്രതികരിക്കാത്തത്​ പിന്തുണയുള്ളതിനാലാണ്. മുസ്​ലിം യൂത്ത്​ ലീഗ്​ ഇൗ തീരുമാനത്തെ എതിർക്കുന്നത്​ സൂത്രപ്പണിയുടെ ഭാഗമായാണ്​.

മുസ്​ലിം ലീഗ്​ നയരൂപസമിതിയിൽ അംഗങ്ങളായ പല യൂത്ത്​ ലീഗ്​ നേതാക്കളും തീരുമാനത്തെ എതിർത്തിരുന്നില്ല. ഇപ്പോൾ എതിർക്കുന്നത്​​ ജനങ്ങളെ കബളിപ്പിക്കാനാണ്​. തദ്ദേശ തെരഞ്ഞെടുപ്പിന്​ മുമ്പ്​ യു.ഡി.എഫ്​ രൂപവത്​കരിക്കുന്ന ജനകീയ മുന്നണി എന്താണെന്ന്​ വ്യക്തമാക്കണം. അധികാരംകൊണ്ട്​ വർഗീയത വളർത്തിയ പാർട്ടിയാണ്​ മുസ്​ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.

ചില തദ്ദേശസ്ഥാപനങ്ങളിൽ ഇത്തരം പാർട്ടികൾ എൽ.ഡി.എഫിന്​ പിന്തുണ നൽകുന്നുണ്ടെന്ന്​ അറിയിച്ചപ്പോൾ സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും പാർട്ടിക്ക്​ ഒരു നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെൽ​െഫയർ പാർട്ടി, എസ്​.ഡി.പി.ഐ, പി.ഡി.പി പോലുള്ള പാർട്ടികളുമായി ഒരുതരത്തിലും സഖ്യത്തിനില്ല. ​ഇത്തരം പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെട്ടവ​ർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്​. മൂത്തേടത്ത്​ ഡി.വൈ.എഫ്​.ഐ പ്രതിഷേധ ധർണയിൽ പ്രകോപനപരമായ മു​ദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - A Vijayaraghavan Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.