പ്രതിപക്ഷം പരാജയപ്പെട്ടതിന്‍റെ ഫലമാണ്​ മോദിയുടെ പുതിയ മന്ത്രിസഭ -എ. വിജയരാഘവൻ

ഗുരുവായൂർ: ബി.ജെ.പിക്കെതിരെ ചിന്തിക്കുന്ന 63 ശതമാനം പേരെ ഏകോപിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടതി​​െൻറ ഫലമാണ്​ മോദിയുടെ പുതിയ മന്ത്രിസഭയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. രാജ്യത്ത് ഇടതുപക്ഷം ശക്തമല്ലാത്തത്​ കൊണ്ടാണ്​ ഇത്​ സംഭവിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

തീവ്രദേശീയതയിലൂന്നിയ പ്രാകൃത മനോഭാവക്കാരുടെ വിജയമാണ് തെരഞ്ഞെടുപ്പിൽ സംഭവിച്ചത്​. രാജ്യത്ത്​ വരാനിരിക്കുന്ന വലിയൊരു ദുരിതകാലത്തി​​െൻറ സൂചനയാണ്​ മോദി മന്ത്രിസഭ. ഗാന്ധിയെ സ്നേഹിക്കുന്നവരല്ല, ഗോദ്സെയെ ബഹുമാനിക്കുന്നവരാണ് ഇപ്പോൾ പാർലമ​െൻറിലെത്തിയിട്ടുള്ള പലരും.

തീവ്രഹിന്ദുത്വ വികാരത്തി​​െൻറ അടയാളങ്ങൾ കോർപറേറ്റുകളുടെ സഹായത്തോടെ രാഷ്​ട്രീയത്തിലേക്ക് കടത്തി വിട്ടതി​​െൻറ വിജയമാണ് ഇപ്പോൾ കാണുന്നത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് നേതൃതലത്തിൽ സംഭവിച്ച വീഴ്ചയാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടാതെ പോകാൻ പ്രധാന കാരണം- വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - A Vijayaraghavan LDF Convener -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.