കുടുംബശ്രീ നിയമനങ്ങളിലെ ക്രമ​ക്കേട്​: ജലീലിനെതിരെ വിജിലൻസ്​ പ്രാഥമിക പരിശോധന നടത്തും

തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട്​ സംബന്ധിച്ച്​ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലൻസ്​ പ്രാഥമിക അന്വേഷണം നടത്തും. തിരുവനന്തപുരം വിജിലൻസ്​ ഡി.വൈ.എസ്​.പി കെ.വി മഹേഷ്​ദാസിനാണ്​ ​അന്വേഷണ ചുമതല. കുടുംബശ്രീയിലെ നിയമനങ്ങളിൽ കെ.ടി ജലീൽ അനധികൃതമായി ഇടപ്പെട്ടു എന്ന്​ ആ​േരാപിച്ച് യൂത്ത്​ലീഗ്​ നേതാവ്​​ പി.കെ ഫിറോസ്​ നൽകിയ പരാതിയിലാണ്​ അന്വേഷണം. കുടുംബശ്രീ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഹരി​കിഷോർ ​െഎ.എ.എസും ​അന്വേഷണത്തി​​​െൻറ പരിധിയിൽ വരും. 

കുടുംബശ്രീ നിയമനങ്ങളിൽ ജലീൽ  അനധികൃതമായി ഇടപ്പെട്ടുവെന്ന വാർത്ത മീഡിയ വൺ ചാനലാണ്​ പുറത്ത്​ കൊണ്ട്​ വന്നത്​. മീഡിയ വൺ വാർത്തയുടെ അടിസ്ഥാനത്തിൽ പി.കെ ഫിറോസ്​ വിജിലൻസ്​ ഡയറക്​ടർ ലോകനാഥ്​ ബെഹ്​റക്ക്​ പരാതി നൽകുകയായിരുന്നു. പരാതി നൽകി ഒരു മാസത്തിന്​ ശേഷമാണ്​ കേസിൽ നടപടി ഉണ്ടായിരിക്കുന്നത്​. പ്രാഥമിക അന്വേഷണത്തി​​​െൻറ അടിസ്ഥാനത്തിൽ ജലീലിനെതിരെ കേസെടുക്കണോയെന്ന കാര്യത്തിൽ വിജിലൻസ്​ അന്തിമ തീരുമാനമെടുക്കും.
 

Tags:    
News Summary - Vigilence enquiry against K.T jalil-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.