തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി പദവിയിൽനിന്ന് എ.ഡി.ജി.പി പദ വിയിലേക്ക് തരംതാഴ്ത്തണമെന്ന് ശിപാര്‍ശ. സർക്കാർ നിർദേശം പരിഗണിച്ചാണ് ഡി.ജി.പി ല ോക്നാഥ് ബെഹ്റയുടെ ശിപാർശയെന്നാണ് വിവരം. ശിപാര്‍ശ കേന്ദ്രസര്‍ക്കാറിന് അയച്ച ു. സ്ഥാനക്കയറ്റ സാധ്യത നഷ്ടപ്പെടുത്തുന്ന ഇൗ നടപടിയിൽ എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് കടുത്ത നീരസമാണുള്ളത്. മുമ്പും വിജിലൻസ് ഡയറക്ടർ പദവി എ.ഡി.ജി.പി തസ്തികയാക്കാൻ ശ്രമം നടന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.
രണ്ട് കേഡർ തസ്തികകളാണ് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയുടെയും വിജിലൻസ് ഡയറക്ടറുടേതും. എന്നാൽ, വിജിലന്‍സ് ഡയറക്ടറുടെ തസ്തിക എ.ഡി.ജി.പി പദവിയിലേക്ക് താഴ്ത്തിയ ശേഷം ജയില്‍ മേധാവി, അഗ്നിരക്ഷാസേന മേധാവി എന്നീ പദവികളിലൊന്ന് ഡി.ജി.പി തസ്തികക്ക് തുല്യമായി ഉയര്‍ത്താനാണ് ഡി.ജി.പിയുടെ ശിപാര്‍ശ. നിലവിൽ സംസ്ഥാനത്തെ മുതിർന്ന രണ്ട് ഡി.ജി.പിമാർ ഇൗ തസ്തികകളിലാണ്. എ.ഡി.ജി.പി റാങ്കിലുള്ള എസ്. അനിൽകാന്താണ് വിജിലൻസ് ഡയറക്ടർ.
ഡി.ജി.പി ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളുണ്ടായാൽ അന്വേഷിക്കുന്നതിനാണ് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറാക്കുന്നത്. എന്നാൽ, കേരള പൊലീസിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, വിജിലന്‍സ് മേധാവിയെ പൊലീസ് മേധാവിക്ക് താഴെ കൊണ്ടുവരാനുള്ള നീക്കം ന്യായീകരിക്കാനാകില്ലെന്നാണ് വിമർശനം. ഡി.ജി.പിയുടെ സാന്നിധ്യത്തിൽ ചേർന്ന െഎ.പി.എസുകാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് പ്രതിഷേധമുയർന്നിരുന്നു. വിഷയത്തില്‍ ഐ.പി.എസ് അസോസിയേഷന് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.