എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിജിലൻസ്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിജിലൻസ്. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന​ കേസിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. സാക്ഷികളുടെ എണ്ണം കൂടുതലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ രണ്ടുമാസം കൂടി സമയം ആവശ്യപ്പെട്ടത്. മാർച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും. ആറുമാസം കൊണ്ട് അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിജിലൻസിനോട് ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്ന് മൊഴി നൽകിയ എ.ഡി.ജി.പി കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന് കൈമാറുകയും ചെയ്തു.

പി.വി. അൻവറാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച് രംഗത്ത്‍വന്നത്. വിവാദങ്ങൾക്കിടയിലും അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.


Tags:    
News Summary - Vigilance seeks two more months to investigate allegations against ADGP MR Ajith Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.