മെസ്സിയുടെ പേരിലെ കള്ളക്കളി: അന്വേഷണ നീക്കവുമായി വിജിലൻസ്

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന കള്ളക്കളിയിൽ വിജിലൻസും അന്വേഷണം നടത്താനുള്ള നീക്കത്തിൽ. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണിത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. സംഭവത്തിൽ പ്രാഥമികാന്വേഷണമാകും വിജിലൻസ് നടത്തുക. ജി.എസ്.ടിയായി സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട 22 കോടിയിലധികം രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ച, സർക്കാർ സംവിധാനത്തിന്‍റെ ദുരുപയോഗം, വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാകും വിജിലൻസ് അന്വേഷിക്കുകയെന്നാണ് അറിയുന്നത്. സംസ്ഥാന സർക്കാർ ഇതുവരെ ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് വിജിലൻസ് സ്വന്തം നിലക്ക് അന്വേഷണം നടത്താനുദ്ദേശിക്കുന്നത്.

അതിനിടെ ജി.എസ്.ടി തട്ടിപ്പിൽ കർശനനീക്കം തുടരാനാണ് ജി.എസ്.ടി കമീഷണർ ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായി നികുതി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി. കമീഷണർ ചാർജ് മെമ്മോ നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജൻസ് ഓഫിസറാണ് ഈ ജി.എസ്.ടി. വെട്ടിപ്പ് കണ്ടെത്തിയത്. അതിന് പിന്നാലെ ഈ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയുണ്ടായി. പിന്നീട് വന്ന ഇന്‍റലിജൻസ് ഉദ്യോഗസ്ഥ പല തവണ നോട്ടീസ് അയച്ചെങ്കിലും സ്പോൺസർ പ്രതികരിച്ചില്ല. ഈ വിഷയത്തിൽ കർശന നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി കമീഷണർ ചാർജ് മെമ്മോ നൽകിയത്.

Tags:    
News Summary - Vigilance launches investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.