Posted On
date_range Updated On
date_range സോളാർ കേസ്: ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി
തിരുവനന്തപുരം: സോളാർ കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹരജി തള്ളിയത്. സോളാർ കമീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് തുടങ്ങിയ എട്ട് പേർക്കതിരെ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സമാനമായ പരാതി ഹൈകോടതി നേരത്തേ തള്ളിയ സാഹചര്യത്തിൽ ഈ ഹരജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.