അനധികൃത സ്വത്ത് സമ്പാദനം: കെ.എം ഷാജിക്കെതിരായ കേസ് വിജിലൻസ് കോടതി മാറ്റിവെച്ചു

തിരുവനന്തപുരം: കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വിജിലൻസ് കോടതി മാറ്റിവെച്ചു. ഏപ്രിൽ 23ലേക്കാണ് മാറ്റിയത്. ജഡ്ജി അവധിയിലായതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.​എം. ഷാ​ജി അ​ന​ധി​കൃ​ത​മാ​യി 1.47 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്‌ സ​മ്പാ​ദി​ച്ചെ​ന്നാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ഇന്നലെ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ രേഖകളില്ലാത്ത അരക്കോടി രൂപ പിടികൂടിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗൾഫ് നാടുകളിലെ ഉൾപ്പെടെ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന്​ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷാ​ജി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

എന്നാൽ, ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം പ്രതികരിച്ചത്.

Tags:    
News Summary - Vigilance court adjourns case against KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.