ജയരാജനെതിരായ പരാതികള്‍  വിജിലന്‍സ്  പരിശോധിക്കും

തിരുവനന്തപുരം: ബന്ധുനിയമനം സംബന്ധിച്ച് മന്ത്രി ഇ.പി. ജയരാജനെതിരായി ലഭിച്ച പരാതികളില്‍ വിജിലന്‍സ് പരിശോധന നടത്തും. നിയമന വിവാദത്തില്‍ ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതികളില്‍ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ബന്ധുനിയമനത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി. രമേശ് അടക്കമുള്ളവര്‍ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍നിന്ന് മാറിനില്‍ക്കുന്നത് സര്‍ക്കാറിനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് വിജിലന്‍സിന്‍െറ നിലപാട്.

Tags:    
News Summary - vigilance case to ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.