കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് പങ്കുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ച് വരുകയാണെന്ന് വിജിലൻസ് ഹൈകോടതിയി ൽ. ഗൂഢാലോചനയിൽ നിർണായക പങ്കുള്ള ചില രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം പുരോഗമി ക്കുന്നതായും മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാല് പ്രതികളുടെ ജാമ് യഹരജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക് കുമാർ ഹൈക ോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ അറിയിച്ചു. സൂരജിനെതിരെ മറ്റ് വിജിലൻസ് കേസ ുകളുമുണ്ട്. ഇയാളുടെ ബിനാമി ഇടപാടുകളും അന്വേഷിക്കേണ്ടതുണ്ട്.
പാലം പണിയിലെ അപാകത, നിർമാണ സാമഗ്രികളുടെ നിലവാരം, മേൽനോട്ടത്തിലെ വീഴ്ച തുടങ്ങിയവ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ആരോടും ആലോചിക്കാതെ ഏഴുശതമാനം പലിശ നിശ്ചയിച്ച് നിർമാണക്കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകുകയാണ് സൂരജ് ചെയ്തത്.
സർക്കാർ തലത്തിൽ ഇതിെൻറ ഫയൽ ഇല്ല. പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് കടമെടുത്താൽപോലും 11-14 ശതമാനം പലിശ നൽകേണ്ട സ്ഥാനത്താണ് നിസ്സാര പലിശക്ക് മുൻകൂർ തുക നൽകിയത്. ഈ തുക ബില്ലിൽ വകയിരുത്തുന്നതിൽ നൽകിയ ഇളവും ഖജനാവിന് നഷ്ടമുണ്ടാക്കി. പലിശയില്ലാതെ മുൻകൂർ തുക നൽകാൻ മന്ത്രി നിർദേശിച്ചെന്ന സൂരജിെൻറ ആരോപണം ശരിയല്ല. പലിശ നൽകണമെന്നോ വേണ്ടെന്നോ മന്ത്രി ഫയലിൽ പറഞ്ഞിട്ടില്ല.
വകുപ്പു സെക്രട്ടറിയെന്ന നിലയിൽ വ്യക്തത വരുത്താതെ സ്വന്തം നിലക്ക് ഏഴുശതമാനം പലിശ നിശ്ചയിക്കുകയായിരുന്നു. മുൻകൂർ തുക നൽകാമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ കുറഞ്ഞ തുകക്ക് കൂടുതൽ കമ്പനികൾ രംഗത്തു വരുമായിരുന്നെന്നാണ് അക്കൗണ്ടൻറ് ജനറൽ രേഖപ്പെടുത്തിയത്. ഇടപ്പള്ളി പാലത്തിന് മുൻകൂർ പണം നൽകിയത് കേന്ദ്രസർക്കാർ സ്ഥാപനമായ ഡി.എം.ആർ.സിക്കാണ്. ഇതിനെ മൊബിലൈസേഷൻ അഡ്വാൻസായി കാണേണ്ടതില്ല. റിട്ട. സൂപ്രണ്ടിങ് എൻജിനീയറായ രണ്ടാം പ്രതി തങ്കച്ചനെ ആർ.ബി.ഡി.സി.കെ അഡീ. ജനറൽ മാനേജറായി നിയമിച്ചത് ശിപാർശയുെടയും സ്വാധീനത്തിെൻറയും അടിസ്ഥാനത്തിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
പാലത്തിെൻറ ഗുണനിലവാരം ഉറപ്പാക്കേണ്ട ചുമതലയുണ്ടായിരുന്ന ഇയാൾ ഒന്നാം പ്രതി സുമിത് ഗോയലിനുവേണ്ടി വിട്ടുവീഴ്ച ചെയ്തു. കോൺക്രീറ്റിൽ സിമൻറും മണലും കുറച്ചതാണ് പാലം അപകടത്തിലാകാൻ കാരണം.
കിറ്റ്കോ മുൻ ജോയൻറ് ജനറൽ മാനേജറായ ബെന്നി പോളാണ് രേഖകൾ പരിശോധിച്ച് കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകേണ്ട ചുമതലക്കാരൻ.
എന്നാൽ, യോഗ്യതക്ക് അനിവാര്യമായ മതിയായ രേഖകളില്ലെന്ന കാര്യം മറച്ചുവെച്ചാണ് ആർ.ഡി.എസിനെ ടെൻഡറിൽ പങ്കെടുപ്പിക്കാൻ അനുമതി നൽകിയതെന്നും വിശദീകരണത്തിൽ പറയുന്നു. സുമിത് ഗോയലിനെതിരായ വിശദീകരണ പത്രിക വിജിലൻസ് കഴിഞ്ഞദിവസം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.