Posted On
date_range Updated On
date_range ഉപരാഷ്ട്രപതിയുടെ സന്ദർശനം: കരിപ്പൂരിൽ യോഗം ചേർന്നു
കൊണ്ടോട്ടി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ സന്ദർശനത്തിെൻറ ഭാഗമായി തിങ്കളാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ യോഗം ചേർന്നു. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായിരുന്നു യോഗം. വിമാനത്താവള അതോറിറ്റി, സി.െഎ.എസ്.എഫ്, പൊലീസ്, റവന്യു, ഇൻറലിജൻസ് ബ്യൂറോ, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ സംബന്ധിച്ചു. 16ന് വൈകീട്ട് 6.30ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് ഉപരാഷ്ട്രപതി എത്തുക. 17ന് ഉച്ച കഴിഞ്ഞ് കരിപ്പൂർ വഴിയാണ് ഡൽഹിയിലേക്ക് മടങ്ങുക. 15ന് വൈകീട്ട് കാർ യാത്രയുടെ റിഹേഴ്സലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.