കണ്ണൂർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വീണ്ടും വിദ്യാർഥിയാവുന്ന കാഴ്ചയാണ് രത്നടീച്ചറുടെ വീട്ടിൽ കണ്ടത്. ഈ വേളയിൽ പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യന്‍ കാണാനെത്തിയതിന്‍റെ ആഹ്ലാദത്തിലാണ് പാനൂർ സ്വദേശി രത്ന ടീച്ചർ. `എന്റെ ജീവിതത്തിൽ ഇതിലും വലിയൊരു ഗുരുദക്ഷിണ ഇനി ആർക്കും തരാൻ കഴിയില്ലെന്ന്' ടീച്ചർ പറഞ്ഞു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഭാര്യ സുധേഷ് ധൻഖറും കണ്ണൂർ പാനൂരിലെ വീട്ടിലെത്തിയപ്പോഴാണ് രത്ന ടീച്ചർ ഇങ്ങനെ പ്രതികരിച്ചത്. സൈനിക് സ്കൂളിൽ ഏറെ കാലം തനിക്ക് അറിവിന്റെ പുതിയലോകത്തിലേക്ക് നയിച്ച അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി വരുന്നത് നേരത്തെ അറിയിച്ചിരുന്നു.
ഇരുവരും പഴകാല അനുഭവങ്ങൾ ഓർത്തെടുത്തു. വിദ്യാർഥിയെന്ന നിലയിൽ വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നു. അച്ചടക്കവും അനുസരണയുമുള്ള കുട്ടിയായിരുന്നു. അക്കാദമിക വിഷയത്തിന് പുറത്തും മികവു പുലർത്തിയതായി രത്ന ടീച്ചർ ഓർത്തെടുത്തു.
ചിറ്റോഗഡ് സൈനിക്, ഒരു ബോർഡിങ് സ്കൂളായിരുന്നു. അതുകൊണ്ട് തന്നെ, വിദ്യാർഥികൾ വർഷത്തിൽ ഒമ്പത് മാസവും ചെലവഴിക്കുന്നത് അധ്യാപകർക്കെപ്പമാണ്. മാതാപിതാക്കൾ ഇടയ്ക്കിടെ സ്കൂളിൽ വരും. ജഗ്ദീപിന്റെ പിതാവ് എല്ലാ മാസവും മക്കളെ കാണാൻ വരുന്നതിനെ കുറിച്ച് രത്ന ടീച്ചർ സംസാരിച്ചു. ഇളനീർ നൽകിയാണ് ടീച്ചറും കുടുംബവും ഉപരാഷ്ട്രപതിയെ വരവേറ്റത്. കഴിക്കാൻ ഇഡ്ഡലിയും നൽകി. വീട്ടിൽ ഉണ്ടാക്കിയ വാഴപ്പഴ ചിപ്‌സും അദ്ദേഹം കഴിച്ചു. സ്പീക്കർ എ.എൻ. ഷംസീറും ഒപ്പമുണ്ടായിരുന്നു. ജഗ്ദീപിെൻറ സഹോദരനെയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. 1968ല്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ച് സ്കൂളില്‍ നിന്ന് ജഗ്ദീപ് വിട പറഞ്ഞെങ്കിലും അധ്യാപികയോടുള്ള അടുപ്പത്തില്‍ മാത്രം കുറവുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.