നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് മാറ്റി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് മാറ്റി. മെയ് എട്ടിലേക്കാണ് കേസ് വിധി പറയാൻ മാറ്റിയത്. 2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ രാജ – ജീൻ ദമ്പതികളുടെ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.

ആസ്ട്രൽ പ്രൊജക്‌ഷൻ എന്ന സാത്താൻ ആരാധനയുടെ ഭാഗമായാണു കൊല നടത്തിയതെന്നും പ്രതിക്കു മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ, വീട് അഗ്നിക്കിരയാക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. 92 സാക്ഷികളെ വിസ്തരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.