പ്രതിയെ മെഡിക്കൽ സംഘം പോലീസ് സ്റ്റേഷനിൽ വെച്ച് പരിശോധിക്കുന്നു.

ആൽബിൻ നീല ടീ ഷർട്ട് ധരിച്ചത് (വലതുവശം)

ആന്‍മേരി കൊലക്കേസി​െൻറ ചുരുളഴിഞ്ഞത്​ പൊലീസി​െൻറ ജാഗ്രതയിൽ

ചെറുപുഴ: വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബളാലില്‍ ആന്‍മേരി എന്ന പതിനാറുകാരി വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്താനിടയാക്കിയത് ചെറുപുഴ പൊലിസി​െൻറ ജാഗ്രതയോടെയുളള ഇടപെടല്‍. ഈ മാസം അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകള്‍ ആന്‍മേരി (16) മരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ ആന്‍മേരി മരിക്കുകയായിരുന്നുവെന്നാണ്​ ആദ്യവിവരം. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി പിതാവ് ബെന്നി (48)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുളളതായി സംശയമുയര്‍ന്നു. മഞ്ഞപ്പിത്തമെന്ന്​ കരുതി ചെറുപുഴക്കടുത്തുള്ള ബന്ധുവീട്ടില്‍ വന്നുതാമസിച്ച് ഒറ്റമൂലി ചികിത്സ നടത്തിയിതിനു പിന്നാലെയാണ് ആന്‍മേരി മരിച്ചത്. ബന്ധുവീട്ടില്‍ നിന്നും ആരോഗ്യസ്ഥിതി വഷളായ നിലയില്‍ ആന്‍മേരിയെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെറുപുഴ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

പച്ചമരുന്ന് ചികിത്സയെ തുടര്‍ന്നാണോ മരണം എന്ന സംശയത്തില്‍ വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലിസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയില്‍ നിന്നും ചെറുപുഴ എസ്.ഐ മഹേഷ് കെ. നായര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് ദുരൂഹതക്ക്​ ആക്കം കൂടിയത്. കുട്ടിയുടെ ശരീരത്തില്‍ എലിവിഷത്തി​െൻറ സാന്നിധ്യമുണ്ടെന്ന പൊലിസ് സര്‍ജ​െൻറ സൂചനയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ സ്​റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷ്‌കുമാര്‍ തുടരന്വേഷണത്തിന് വെളളരിക്കുണ്ട് എസ്.എച്ച്.ഒക്ക്​ വിവരങ്ങള്‍ കൈമാറുകയായിരുന്നു. കുടുംബമൊന്നാകെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന സംശയത്തിലാണ് അന്വേഷണം ആരംഭിച്ചതെങ്കിലും ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരൻ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്ന്​ കണ്ടെത്തുകയായിരുന്നു.

ചെറുപുഴ പൊലിസി​െൻറ നിഗമനങ്ങളുടെ ചുവടുപിടിച്ച് വെള്ളരിക്കുണ്ട് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്‍, എസ്.ഐ ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ നടത്തിയ തുടരന്വേഷണമാണ് ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22)യുടെ അറസ്റ്റിലേക്കെത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും വിഷം കൊടുത്തുകൊന്ന് വീടും സ്ഥലവും തട്ടിയെടുത്ത് ആര്‍ഭാട ജീവിതം നയിക്കാനുള്ള ആഗ്രഹമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. ത​െൻറ ദുര്‍നടപ്പുകള്‍ ചോദ്യം ചെയ്യുന്ന സഹോദരിയെയും മാതാപിതാക്കളെയും വകവരുത്താന്‍ പ്രതി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഗുരുതരനിലയില്‍ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. 

Tags:    
News Summary - vellarikundu ann mary murder case Police Vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.