Posted On
date_range Updated On
date_range പ്രതിപക്ഷത്തിന്റെ ശക്തി വി.എസ് വർധിപ്പിച്ചു -വെള്ളാപ്പള്ളി
ചേർത്തല: യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട വി.എസ്. അച്യുതാനന്ദൻ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിരാഹാരം കിടക്കുന്ന പ്രതിപക്ഷ എം.എൽ.എമാരെ സന്ദർശിച്ചത് ശരിയായില്ല. കേഡർ പാർട്ടി അംഗത്തിന് ചേർന്ന തരത്തിലല്ല വി.എസ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ നടപടി സർക്കാറിന്റെ ശോഭ കെടുത്തി. പ്രതിപക്ഷം ദുർബലമായ അവസ്ഥയിലായിരുന്നു. വി.എസിന്റെ പിന്തുണ അവരുടെ ശക്തി വർധിപ്പിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.