ശബരിമലയെ കലാപഭൂമിയാക്കാന്‍ തയാറല്ല -വെള്ളാപ്പള്ളി

ചേര്‍ത്തല: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിഴലിനോടുള്ള യുദ്ധമാണ് നടക്കുന്നതെന്നും പരിപാവനമായ ശബരിമലയെ കലാപഭൂമിയാക്കാന്‍ എസ്.എന്‍.ഡി.പി യോഗം തയാറല്ലെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ത്രീപ്രവേശന വിഷയത്തില്‍ യോഗം അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ്. ചിലരുടെ വാശിയും ദുര്‍വാശിയുമാണ് ഇപ്പോള്‍ ശബരിമലയിൽ നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധരീതികളെ അംഗീകരിക്കില്ല. നാഥനില്ലാതെ പലയിടത്തും കുടിലുകെട്ടി നടക്കുന്നത് ശബരിമലയെ നന്നാക്കാനല്ല. ചിലരുടെ പിടിവാശി മാത്രമാണ് ഇതിനുപിന്നിൽ​.

രാഷ്​ട്രീയപ്രേരിതവും വോട്ട്​ ലക്ഷ്യമിട്ടിട്ടുള്ളതുമായ സമരങ്ങളെ യോഗം അംഗീകരിക്കില്ല. പ്രത്യക്ഷസമരത്തിനോ സമരത്തിനെതിരായ പ്രതിരോധത്തിനോ ഇല്ലെന്നും ഈ സന്ദേശം താഴെത്തട്ടിലേക്ക്​ നല്‍കിക്കഴിഞ്ഞതായും ചേർത്തലയിൽ ചേർന്ന യോഗം ഭാരവാഹികളുടെ ​േയാഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

പ്രസിഡൻറ്​ ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ശബരിമല വിഷയത്തില്‍ യോഗം കൗണ്‍സില്‍ എടുത്ത തീരുമാനത്തെ ഭാരവാഹികളുടെ യോഗം അംഗീകരിച്ചു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ട യോഗം ഇത്​ താങ്ങാനുള്ള ശേഷി പ്രളയാനന്തര കേരളത്തിനില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ കൂട്ടായ ചര്‍ച്ച നടത്തണമെന്നും​ ആവശ്യ​പ്പെട്ടു.

Tags:    
News Summary - Vellappally Nateshan on Ayappa Protest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.